കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
1226185
Friday, September 30, 2022 12:34 AM IST
പാലക്കാട്: കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി. നിരവധി കേസുകളിൽ പ്രതിയായ മാരയമംഗലം വളയംമൂച്ചി അബ്ദുൾ നാസറിനെയാണ്(26) സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (കരുതൽ) തടയുന്നതിന് തടയൽ നിയമം ചുമത്തി നാടു കടത്തിയത്. കാപ്പ നിയമം വകുപ്പ് 15 പ്രകാരം പാലക്കാട് ജില്ലയിലേക്ക് ഒരു വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന്റെ ശിപാർശയിലാണ് നടപടി. അശ്ലീല പദപ്രയോഗം നടത്തുക, കുറ്റകരമായ നരഹത്യാശ്രമം നടത്തുക, അപായകരമായ ആയുധങ്ങൾ കൊണ്ട് നടക്കുക, മറ്റുള്ള പ്രവർത്തികൾ അന്യായമായി തടസപ്പെടുത്തുക, കുറ്റകരമായ വസ്തു കൈയേറ്റം നടത്തുക തുടങ്ങി കുറ്റങ്ങൾക്കാണ് കാപ്പ ചുമത്തിയതെന്ന് എസ്പി അറിയിച്ചു.