എകെപിഎ വാർഷിക ജനറൽബോഡി
1226186
Friday, September 30, 2022 12:34 AM IST
പാലക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) സൗത്ത് മേഖല വിക്ടോറിയ യൂണിറ്റ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. എകെപിഎ ഭവനിൽ ഉച്ചക്ക് മൂന്ന് മണിയ്ക്ക് പ്രസിഡന്റ് സി.ടി. ലിജുവിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് സെൽവൻ സൂര്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സുനിൽ കുഴൽമന്ദം, കെ.കെ. ഉദയൻ സന്തോഷ്, ഉണ്ണി ഡി. നായർ, ദീപക്ക്, ബി.വിനേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല കമ്മിറ്റി അംഗം ഹരി ഗുരുവായൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ അനുശോചനം യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉമേഷും നന്ദി യൂണിറ്റ് വൈസ് പ്രസിഡന്റ് സന്തോഷും നിർവഹിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് -സി.ടി. ലിജു, വൈസ് പ്രസിഡന്റ്- ശ്രീവത്സൻ, സെക്രട്ടറി -സതീഷ് കാരുണ്യം, ജോയിന്റ് സെക്രട്ടറി- ഉമേഷ്, ട്രഷറർ -സന്തോഷ് പിആർഒ- സജീഷ്, എന്നിവരേയും മേഖല കമ്മിറ്റിയിലേക്ക് ഹരി ഗുരുവായൂർ, സുകുമാരൻ, സുനിൽ, ഹർഷാദ്, സുബ്രഹ്മണ്യൻ യൂണിറ്റ് കമ്മിറ്റിയിലേക്ക് അക്ഷയ്, സുനിത എന്നിവരെയും തെരഞ്ഞെടുത്തു.