നെല്ലിയാന്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയായി
1226187
Friday, September 30, 2022 12:34 AM IST
നെല്ലിയാന്പതി: പതിനാലാം വളവിന് സമീപത്തെ വ്യൂ പോയിന്റിൽ റോഡിൽ ആനയും കുഞ്ഞുമടങ്ങുന്ന കാട്ടാനക്കൂട്ടം ഇറങ്ങിയത് വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി.
കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് റോഡിലിറങ്ങി 30 മിനിട്ടോളം ഗതാഗതം കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത്.
ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറിപോയി.
ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ പിറകിലൂടെയും വശങ്ങളിലൂടെയും പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും ആശ്വാസമായി.
വാഹനങ്ങൾ പാർക്ക് ചെയ്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു.