വീ​ട്ട​മ്മ​മാർക്കു പരിശീലനം
Saturday, October 1, 2022 12:48 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കും സാ​ന്പ​ത്തി​ക സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നാ​യി ഇ​ൻ​ഷ്വറ​ൻ​സ് ഏ​ജ​ന്‍റു​മാ​രാ​കാ​ൻ പ​രി​ശീ​ല​നം ന​ൽ​കാ​ൻ നി​വ ബു​പ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി. 2027 ആ​കു​ന്പോ​ഴേ​ക്കും ഏ​ക​ദേ​ശം 1,100 ഏ​ജ​ന്‍റു​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് നി​വ ബു​പ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ അ​ങ്കു​ർ ഖ​ർ​ബ​ന്ദ പ​റ​ഞ്ഞു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ന്പ​നി വ​നി​ത​ക​ൾ​ക്ക് ബി​സി​ന​സ് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.
അ​ടു​ത്ത അഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ല​ക്കാ​ട്ടെ 6000ൽ​പ്പ​രം ആ​ളു​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തു​ള്ള 20 നെ​റ്റ് വർ​ക്ക് ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ഷ്‌ലെസ് ആ​ശു​പ​ത്രി​വാ​സം ല​ഭി​ക്കും. കൂ​ടാ​തെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 8800ൽ ​പ​രം ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശ​ന​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.