മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന : യു​വാ​ക്ക​ൾ പി​ടി​യി​ൽ
Monday, October 3, 2022 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ കെ​ജി ചാ​വ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന ര​ണ്ടു​പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള മ​രു​ന്നാ​യ ന്ധ​മെ​ത്താം​ഫെ​ഡ​മി​ൻ​ന്ധ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ പോ​ലീ​സ് ര​ണ്ടു യു​വാ​ക്ക​ളെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു.
അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ല​ക്കാ​ട് ആ​ലി​ക്ക​ൽ ഹൗ​സി​ൽ അ​ബ്ദു​ൾ റ​ഷീ​ഖ് (21), ജെ​സി​ർ (21) എ​ന്നി​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ഇ​വ​രി​ൽ നി​ന്ന് ആ​റ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 151 ഗ്രാം (​കൊ​മേ​ഴ്സ്യ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് വെ​യ്റ്റ്) മെ​താം​ഫെ​ഡ​മി​ൻ മ​യ​ക്കു​മ​രു​ന്നും ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് ഇ​രു​വ​രെ​യും ജ​ഡ്ജി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ല​ട​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​യ​ർ​ന്ന ഗ്രേ​ഡ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ പോ​ലീ​സി​നെ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ബ​ദ്രി നാ​രാ​യ​ണ​ൻ അ​ഭി​ന​ന്ദി​ച്ചു.