ഒഴുക്കിൽപ്പെട്ട് അതിഥി തൊഴിലാളിയെ കാണാതായി
1227114
Monday, October 3, 2022 12:24 AM IST
ഒറ്റപ്പാലം : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അതിഥി തൊഴിലാളിയെ കാണാതായി. തമിഴ്നാട് ധർമ്മപുരി സ്വദേശിയെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടിയാണ് സംഭവം. ഇദ്ദേഹം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കാണാതായത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ നേരം എറെ വൈകി ഇരുട്ടായതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
നിർമ്മാണത്തിലെ അപാകത :
വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു
കല്ലടിക്കോട് : കരിന്പ പള്ളിപ്പടിയിൽ തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കായ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതാന്ന് ആദ്യത്തെ അപകടം. ആളപായം ഇല്ല വൈകുന്നേരം ഗുഡ്സ് ആട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വളവും റോഡിലെ അനധികൃത പാർക്കിംഗുമാണ് അപകടങ്ങൾക്ക് കാരണം.