തിന്മക്കെതിരെ പ്രതികരിക്കാൻ ഏവരും ആർജവം കാണിക്കണം : ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1227115
Monday, October 3, 2022 12:24 AM IST
അഗളി : തിന്മയിലേക്ക് നയിക്കുന്ന ഏത് പ്രവർത്തികൾ എവിടെ ഉണ്ടായാലും അതിനെതിരെ പ്രതികരിക്കാനുള്ള ആർജവം മുതിർന്നവർക്കും കുട്ടികൾക്കുമുണ്ടായിരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ.
താവളം ഫെറോന ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത അട്ടപ്പാടിക്കായുള്ള ദിവ്യകാരുണ്യ ആരാധനയും ജപമാല റാലിയിലും അഭിസംബോധന ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. അട്ടപ്പാടിയിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരും ഇടവക ജനങ്ങളും സന്യാസിനിമാരും വിദ്യാർത്ഥി വിദ്യാർത്ഥിനികളും ആരാധനയിലും റാലിയിലും അണിനിരന്നു.
പാലക്കാട് രൂപത ഫൊറോന വൈസ് പ്രസിഡന്റ് ലിൻസി വലിയ നിരപ്പേൽ പതാകയുയർത്തി. സിഎംഎൽ രൂപത ഡയറക്ടർ ഫാ.ജിതിൻ വേലിക്കകത്ത് ഉദ്ഘാടനം ചെയ്തു. ഫാ.ജോയ് ചീക്കപ്പാറ മുഖ്യ പ്രഭാഷണം നടത്തി. താവളം ഫൊറോന വികാരി ഫാ.ജോമീസ് കൊടകശേരി, ഫൊറോന ഡയറക്ടർ ഫാ.നിലേഷ് തിരുത്തുവേലിൽ, ഫാ.ഹെൽബിൻ, സിഎംഎൽന്റെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായി.