വയോധികൻ ഒഴിഞ്ഞ മുറിയിൽ മരിച്ച നിലയിൽ
1227292
Monday, October 3, 2022 11:08 PM IST
അഗളി: അഗളി കാർഷിക വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞ മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. അഗളി സ്വദേശി വെങ്കിടാചലം (63)ആണ് മരിച്ചത്. ഇന്നലെ രാവിലെ 9:30 ഓടെ യാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. അഗളി പോലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സഹോദരങ്ങൾ: പരേതനായ ധർമരാജൻ, ലോകനാഥൻ.