വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, October 4, 2022 12:21 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഫാ.​ ജോ​മേ​ഷി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ.​ഫി​ജോ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കി. പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്ന അ​യ​ൽ​ക്കാ​ർ, സി​റ്റേ​ഴ്സ്, വി​കാ​രി​ച്ചന്മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ആ​ശ്ര​മ​ത്തോടു ചേ​ർ​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു തെ​രേ​സ്യ​ൻ കൂ​ട്ടാ​യ്മയ്​ക്കു രൂ​പം ന​ല്കി. കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം ജെ​ല്ലി​പ്പാ​റ മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി ​ഫാ. ബി​ജു പ​രി​സ​ര പ്ര​ദേ​ശ​ത്തെ എ​ബ്ര​ഹാം - ട്രീ​സ ദ​ന്പ​തി​ക​ൾ​ക്കു ദീ​പം പ​ക​ർ​ന്നു ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.