ശ്രീ​ശ​ങ്ക​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, October 6, 2022 12:30 AM IST
പാ​ല​ക്കാ​ട് : ശ്രീ​ശ​ങ്ക​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യാ​ണെ​ന്ന് യു​വ​ജ​ന​ക്ഷേ​മ പൊ​തു​മ​രാ​മ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് 2022ൽ ​പു​രു​ഷ വി​ഭാ​ഗം ലോം​ഗ് ജം​ന്പി​ൽ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​യ ശ്രീ​ശ​ങ്ക​ർ മു​ര​ളി​യെ യാ​ക്ക​ര​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ശ്രീ​ശ​ങ്ക​ർ കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും അ​ഭി​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ യു​വ​പ്ര​തി​ഭ​യാ​യ ശ്രീ​ശ​ങ്ക​റി​ന് എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും സ്പോ​ർ​ട്സ് യു​വ​ജ​ന​കാ​ര്യ മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​തി​നു​ള്ള എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ശ്രീ​ശ​ങ്ക​ർ എ​ന്ന പ്ര​തി​ഭ​യെ വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സ​ഹി​ച്ച ത്യാ​ഗ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ശ്രീ​ശ​ങ്ക​റി​ന്‍റെ പ​രി​ശീ​ല​ന വി​വ​ര​ങ്ങ​ൾ, റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​ന്‍റെ പ്ര​ക​ട​നം തു​ട​ങ്ങി​യ വി​ശേ​ഷ​ങ്ങ​ൾ മ​ന്ത്രി അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.
റെ​ക്കോ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ വീ​ഡി​യോ മ​ന്ത്രി കാ​ണു​ക​യും ചെ​യ്തു. ശ്രീ​ശ​ങ്ക​റി​ന്‍റെ അ​ച്ഛ​ൻ എ​സ്.​ മു​ര​ളി, അ​മ്മ ബി​ജി​മോ​ൾ, സ​ഹോ​ദ​രി പാ​ർ​വ​തി എ​ന്നി​വ​രും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​തി​ൻ ക​ണി​ച്ചേ​രി, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.