കാണിക്കമാതയിൽ ജാഗ്രത സമിതി രൂപീകരണവും ചർച്ചയും നടത്തി
1227718
Thursday, October 6, 2022 12:30 AM IST
പാലക്കാട് : കാണിക്കമാത കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് എച്ച്എസ്എസിൽ ജാഗ്രത സമിതി രൂപീകരണവും ചർച്ചയും നടത്തി. വർധിച്ചുവരുന്ന ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിന് അധ്യാപകർ, രക്ഷിതാക്കൾ, പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പ്, വ്യവസായികൾ തുടങ്ങി സമൂഹത്തിൽ വിവിധ തലത്തിലുള്ളവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് യോഗത്തിന്റെ ഉദ്ദേശ്യമെന്നു യോഗം അഭിപ്രായപ്പെട്ടു.
തുടർന്നുനടന്ന ചർച്ചയിൽ വനിത സിപിഒ കെ. സരള, പാലക്കാട് 47-ാം വാർഡ് കൗണ്‍സിലർ മിനി ബാബു പൂർവ വിദ്യാർഥി സെക്രട്ടറി ഡോ. സിന്ധു ഷാജൻ, സിംസണ്‍, മുൻ പിടിഎ പ്രസിഡന്റ് ഹെൻട്രി, പിടിഎ എക്സിക്യൂട്ടിവ് അംഗം പി. മനോജ്, രക്ഷിതാവ് പഹന നൗഷാദ്, വനിത സിപിഒ ആർ. ശ്രുതി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെസീന, മാനേജർ സിസ്റ്റർ റോജി, അധ്യാപിക എസ്. സജ, സ്കൂൾ ലീഡർ പി. ദൃശ്യ എന്നിവർ സംസാരിച്ചു.