അശരണർക്കു സാന്ത്വനമായി കാണിക്കമാത
1228097
Friday, October 7, 2022 1:04 AM IST
പാലക്കാട് : സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ഭാഗമായി കാണിക്കമാത സ്കൂളിലെ വിദ്യാർഥികൾ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർരാലംബരായവരെ കണ്ടെത്തി പൊതിച്ചോറ് വിതരണം ചെയ്തു. പഠനത്തോടൊപ്പം തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നല്കുക എന്ന ലക്ഷ്യം കുട്ടികളിൽ വളർത്തിയെടുക്കുവാനുള്ള ഒരു പ്രചോദനം കൂടിയാണ് ഇത്തരം പ്രവർത്തനത്തിലൂടെ അധ്യാപകർ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെസീന പറഞ്ഞു. മദർ സിസ്റ്റർ റോജി, സിസ്റ്റർ സോളി, സോഷ്യൽ സർവീസ് കോർഡിനേറ്റർ ഗീത മതുക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.