കെഎസ്ആർടിസി ആഡംബര കപ്പൽ യാത്രയ്ക്ക് സീറ്റ് ഒഴിവ്
1228113
Friday, October 7, 2022 1:07 AM IST
പാലക്കാട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെൽ ഒന്പതിന് സംഘടിപ്പിക്കുന്ന ആഡംബര കപ്പൽ യാത്രയിൽ 10 സീറ്റുകൾ ഒഴിവുണ്ടെന്ന് അധികൃതർ അറിയിച്ചു. താത്പര്യമുള്ളവർ 9947086128, 9947086128 ൽ ബുക്ക് ചെയ്യണം.
അഞ്ച് വയസിനും പത്തു വയസിനും മദ്ധ്യേയുള്ളവർക്ക് 2000 രൂപയും പത്തു വയസിനു മുകളിൽ 3500 രൂപയുമാണ് ചാർജ്. കെഎസ്ഐഎൻസിയുടെ ചതുർ നക്ഷത്ര പദവിയിലുള്ള നെഫർറ്റിറ്റിയെന്ന ആഡംബര കപ്പലിലാണു യാത്ര ഒരുക്കുന്നത്.