ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ം: പഠനം നടത്തും
Saturday, October 8, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ: ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സം​സ്ഥാ​ന മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ നി​രീ​ക്ഷ​ണ​സം​ഘം ജ​സ്റ്റി​സ് ഡോ.പി. ജ്യോ​തി​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ വെ​ള്ളാ​ളൂ​ർ മാ​ലി​ന്യ​ക്കൂ​ന്പാ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നലെ കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യ്ക്ക് കീ​ഴി​ലു​ള്ള ഒ​ണ്ടി​പു​ത്തൂ​ർ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​നു സ​മീ​പ​ത്തെ മൈ​ക്രോ ക​ന്പോ​സ്റ്റിം​ഗ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് പി. ​ജ്യോ​തി​മ​ണി പ​രി​ശോ​ധി​ച്ചു.​ മേ​യ​ർ ക​ൽ​പ്പ​ന ആ​ന​ന്ദ​കു​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ എം. ​പ്ര​താ​പ് പ​ങ്കെ​ടു​ത്തു.