ല​ഹ​രി വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് ഒ​രു വ​രി പോ​ലും എ​ഴു​താ​നാ​കി​ല്ല: ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ്
Saturday, October 8, 2022 12:46 AM IST
അ​ഗ​ളി: ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്നു ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ്. അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ കോ​ള​ജി​ലെ ആ​ന്‍റി ന​ർ​കോ​ർ​ട്ടി​ക്സ് ക്ല​ബും സം​യു​ക്ത​മാ​യി കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​വ്യാ​ഞ്ജ​ലി എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യ​ന​യു​ടെ ല​ഹ​രി​യാ​ണ് ത​ന്നെ എ​ഴു​ത്തു​കാ​ര​നാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഥാ​കാ​രി ജ​സീ​ന റ​ഹീം, അ​ധ്യാ​പ​ക​രാ​യ ഡോ. ​ഫു​കാ​ർ അ​ലി, ജ​യ​ൻ എന്നിവർ പ്ര​സം​ഗി​ച്ചു.​ ര​വി​കു​മാ​ർ, ഷാ​ജി കു​മാ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, ആ​തി​ര, ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.