റോ​ഡി​നു കു​റു​കെ വ​ൻമ​രം പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, October 8, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ-​മം​ഗ​ലം​ഡാം റോ​ഡി​ൽ ചി​റ്റ​ടി​ക്ക​ടു​ത്ത് വ​ൻ മ​രം പൊ​ട്ടി വീ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് മ​രം റോ​ഡി​നു കു​റു​കെ പൊ​ട്ടി​വീ​ണ​ത്. സ​മീ​പ​ത്തെ സ​ഹ​ദേ​വ​ന്‍റെ മ​തി​ലി​നും ഗേ​റ്റി​നും കേ​ടു​പാ​ടു​ണ്ട്. ഈ ​സ​മ​യം അ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സും മം​ഗ​ലം​ഡാം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചുനീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
ഈ ​ഭാ​ഗ​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ൾ വ​ള​ർ​ച്ച മു​ര​ടി​ച്ചും ഉ​ണ​ങ്ങി​യും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നി​നും ന​ട​പ​ടി ഇ​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം.