ക​ണ്ട​മം​ഗ​ലം ഇ​ര​ട്ട​വാ​രി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​മാ​രം​ഭി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ജി​ല്ലാ​ ക​ള​ക്ട​റു​ടെ നി​ർ​ദേശം
Saturday, November 26, 2022 12:27 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ടം ഇ​ര​ട്ട​വാ​രി റോ​ഡി​ന്‍റെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ൻ​റ് എ​ൻജിനീ​യ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേശം ന​ൽ​കി. ക​ര​ടി​യോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കാ​ർ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ.

ഇ​ന്ന​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ലാ​ണ് ക​ര​ടി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​ർ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് വ​നം വ​കു​പ്പ് ചി​ല ത​ട​സവാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യി എ​ൻ. ഷം​സു​ദ്ദീൻ എം​എ​ൽ​എ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ര​ടി​യോ​ട് മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും റോ​ഡ് പോ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ശ്ന​മി​ല്ലെ​ന്നും അ​ദാ​ല​ത്തി​നെ​ത്തി​യ ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ടം ഇ​ര​ട്ട​വാ​രി റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ജോ​സ് കൊ​ച്ചു​മു​ട്ട​വും ചെ​യ​ർ​മാ​ൻ രാ​മ​കൃ​ഷ്ണ​നും ക​ള​ക്ട​റെ അ​റി​യി​ച്ചു.

റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം നാ​ട്ടു​കാ​ർ വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് റോ​ഡി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.