തൃ​ത്താ​ല, പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ "സ്ട്രീ​റ്റ് ടൂ​റി​സം’ പു​രോ​ഗ​മി​ക്കു​ന്നു
Saturday, November 26, 2022 12:28 AM IST
പാ​ല​ക്കാ​ട് : തൃ​ത്താ​ല, പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ട്രീ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടൂ​റി​സം റി​സോ​ഴ്സ് മാ​പ്പിം​ഗ് പൂ​ർ​ത്തി​യാ​യി.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​യ നാ​ട​ൻ ക​ലാ​കാ​രന്മാ​ർ, നാ​ട​ൻ ക​ല​ക​ൾ, പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ, ക​ർ​ഷ​ക​ർ, ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ, പു​രാ​ത​ന ത​റ​വാ​ടു​ക​ൾ, പു​രാ​ത​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പൈ​തൃ​ക സ്ഥ​ല​ങ്ങ​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ​ണം​ഭ​ക്ഷ​ണ​ശാ​ല​ക​ൾ, അ​ന്യം​നി​ന്നു പോ​കു​ന്ന ക​ലാ​സം​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി അ​വ​യെ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​യെ ടൂ​റി​സം റി​സോ​ഴ്സ് ഡ​യ​റ​ക്ട​റി രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ടൂ​റി​സം റി​സോ​ഴ്സ് മാ​പ്പിം​ഗ് ന​ട​ത്തി​യ​ത്.
ടൂ​റി​സം സാ​ധ്യ​ത​ക​ൾ അ​ട​ങ്ങു​ന്ന ടൂ​റി​സം റി​സോ​ഴ്സ് ഡ​യ​റ​ക്ട​റി​യു​ടെ ക​ര​ടും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
സ്ട്രീ​റ്റ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല ടൂ​റി​സം വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ന​ട​ത്തു​ന്ന ഹോം​സ്റ്റേ, ഫാം​സ്റ്റേ, ക​മ്യൂ​ണി​റ്റി ടൂ​ർ ലീ​ഡ​ർ എ​ന്നീ ടൂ​റി​സം മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​ദ്ദേ​ശീ​യ​രി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. അ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. വി​വി​ധ സ്ട്രീ​റ്റു​ക​ൾ തി​രി​ച്ചു​ള്ള എ​ക്സ്പീ​രി​യ​ഷ്യ​ൽ പാ​ക്കേ​ജു​ക​ൾ ത​യ്യാ​റാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.
പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ട്രീ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ ജി​ല്ല​യി​ൽ തൃ​ത്താ​ല, പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.