കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷിനാശം
1243584
Sunday, November 27, 2022 4:02 AM IST
പാലക്കാട് : മലന്പുഴ എച്ച്ഡി ഫാമിൽ എത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതായി അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫാമിൽ കടന്ന ആനകൾ വിതരണത്തിന് തയാറായ ഡബ്ല്യുസിടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ പൂർണമായി നശിപ്പിച്ചു.
കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതിനാൽ ആനയെ മയക്ക് വെടിവച്ച് തളക്കാൻ ചീഫ് വൈൽഡ് ഓഫീസർ ഒലവക്കോട് വനം വകുപ്പ് നിർദേശം നല്കി.