ന​ദി​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്ത മ​ണ്ണ് ​ലേ​ലം ചെ​യ്യു​ന്ന​തി​ന്് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി
Sunday, November 27, 2022 4:04 AM IST
പാലക്കാട്: ജി​ല്ല​യി​ലെ ന​ദി​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്ത മ​ണ്ണ്, ചെ​ളി മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ-​ലേ​ലം ചെ​യ്യു​ന്ന​തി​ന് ചെ​റു​കി​ട, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഭ​വാ​നി ബെ​യ്സി​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അഥോറി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.

ഈ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള ന​ദി, ​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​ട്ടു​ള്ള മ​ണ്ണ്, ചെ​ളി, അ​വ​ശി​ഷ്ട​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി ഇ-​ലേ​ലം വ​ഴി വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്നും ഈ ​തു​ക റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ലേ​ല​ത്തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ര​ജി​സ്ട്രേ​ഡ് ബി​ഡ്ഡ​ർ​മാ​ർ​ക്ക് ത​ട​സ​ങ്ങ​ളി​ല്ലാ​തെ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി ഇ-​ലേ​ലം പ്ലാ​റ്റ്ഫോം എം​എ​സ്​ടിസി​യി​ൽ(​മെ​റ്റ​ൽ സ്ക്രാ​പ്, ട്രെ​യ്ഡ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്) നി​ന്നും എ​ൻ​ഐ​സി ഇ​ ലേ​ലം പ്ലാ​റ്റ്ഫോ​മി​ലേ​ക്കു മാ​റ്റി​യ​താ​യും എ​ൻ​ഐസി ഡ​യ​റ​ക്ട​ർ പി.​ സു​രേ​ഷ് കു​മാ​ർ ലേ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കു സ​ഹാ​യ​വും മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​ലേ​ലം ന​ട​ത്തു​ന്ന മ​ണ്ണ്, ​ചെ​ളി, മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ​ക്ക് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ത​റ​വി​ല പ്ര​കാ​രം എ​ൻ​ഐസി പ്ലാ​റ്റ്ഫോ​മി​ൽ ലേ​ലം ന​ട​ത്ത​ണ​മ​ന്നും ത​റ​വി​ല​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ ലേ​ല മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഭ​വാ​നി ബെ​യ്സി​ൻ, ഡി​വി​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ വ്യ​ക്ത​മാ​യ ശു​പാ​ർ​ശ സ​ഹി​തം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​യ്ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ത​റ​വി​ല സം​ബ​ന്ധി​ച്ച് ഡി​ഡി​എംഎ ച​ർ​ച്ച ചെ​യ്ത് പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു വേ​ണ്ടി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.