ഭ​ര​ണ​ഘ​ട​നാമൂ​ല്യ​ങ്ങ​ളുടെ സംരക്ഷണം യു​വാ​ക്ക​ളു​ടെ ചു​മ​ത​ല​: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Monday, November 28, 2022 12:41 AM IST
പാലക്കാട്: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് യു​വാ​ക്ക​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ.
ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ഹ്റു യു​വ കേ​ന്ദ്ര​യും, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി മ​ല​ന്പു​ഴ ഗി​രി​വി​കാ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.
പ​രി​പാ​ടി​യി​ൽ കെ.​ജെ.​ബി​ജോ​യ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ക്ഷ​ൻ ജ​ഡ്ജ് കെ.​പി.​ത​ങ്ക​ച്ച​ൻ, നെ​ഹ്റു യു​വ കേ​ന്ദ്ര പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് എ​ൻ ക​ർ​പ്പ​കം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നി​യ​മ​ബോ​ധ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. തെ ​ഷ​ണ്മു​ഖേ​ശ്വ​രി ക്ലാ​സ് എ​ടു​ത്തു. ഭ​ര​ണ​ഘ​ട​നാ പ്ര​ശ്നോ​ത്ത​രി​യി​ൽ വി​ജ​യി​ക​ളാ​യവ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.