ദോണി​ഗു​ണ്ട് ദേവാ​ല​യ തി​രു​നാ​ൾ ആഘോഷത്തിനു കൊ​ടി​യി​റ​ങ്ങി
Monday, November 28, 2022 12:41 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ദോണി​ഗു​ണ്ട് ക്ല​മെ​ന്‍റ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ക്ല​മ​ന്‍റി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 10നു ​ന​ട​ന്ന തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് പാ​ലാ​രി​വ​ട്ടം പി​ഒ​സി ജീ​സ​സ് ഫ്ര​ട്ടേ​നി​റ്റി സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്കി.
തു​ട​ർ​ന്ന് ക​പ്പ​ള​യി​ലേ​ക്ക് വാ​ദ്യ​മേ​ള അ​ക​ന്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണ​വു​മു​ണ്ടാ​യി. ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ന​ട​ത്തി. ശ​നി​യാ​ഴ്ച ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രു​ത്തി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് വി​കാ​രി ഫാ.​ജ​സ്റ്റി​ൻ ചി​റ​യി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ.​ഫെ​മി​ൻ ചീ​ര​ൻ സ​ന്ദേ​ശം ന​ല്കി.
ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ, അ​സി.​വി​കാ​രി ഫാ.​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, ക​ണ്‍​വീ​ന​ർ ബേ​ബി ഇ​ല​ന്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു മു​ക​ളെ​പ​റ​ന്പി​ൽ, മാ​ർ​ട്ടി​ൻ കൊ​ച്ചു കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.