വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, November 28, 2022 12:41 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഏ​ത് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ലും ഒ​രു കൈ​ത്താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ സ​ണ്ണി പ​റ​ഞ്ഞു.
അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മ​റ്റി രൂ​പീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ണാ​ർ​ക്കാ​ട് കോ​ലോ​ത്തൊ​ടി ബി​ൽ​ഡിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാപ്ര​സി​ഡ​ന്‍റ് ശോ​ഭ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ ത​ട്ട​താ​ഴ​ത്ത്, പി.​വി. ഹം​സ, മേ​രി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​ക്കാ​യി കേ​ശ​ദാ​ന​പ​രി​പാ​ടി ന​ട​ത്തു​വാ​ൻ പ്ര​ഥ​മ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ശോ​ഭാ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ന്തോ​ഷ് മ​ല​ന്പു​ഴ, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി എം.​കെ. മു​കേ​ഷ്, ജോ​യി​ൻ സെ​ക്ര​ട്ട​റി മാ​നു പൂ​വ്വ​ത്താ​ണി, ട്ര​ഷ​റ​ർ സു​ഹ​റ കാ​രാ​ട്ടി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.