പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥിക​ൾക്കായി സാ​യാ​ഹ്ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ തുടങ്ങി
Tuesday, November 29, 2022 12:26 AM IST
പാ​ല​ക്കാ​ട്: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സാ​യാ​ഹ്ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സാ​യാ​ഹ്ന പ​ഠ​ന​കേ​ന്ദ്രം.
ബ്ലോ​ക്ക് പ​രി​ധി​യി​ലെ 32 പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ സാ​യാ​ഹ്ന പ​ഠ​ന​കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന​ത്.
അ​ന്പ​ല​പ്പാ​റ​ അ​ഞ്ച്, ച​ള​വ​റ​നാ​ല്, ല​ക്കി​ടി പേ​രൂ​ർ​ അ​ഞ്ച്, വാ​ണി​യം​കു​ളം​ നാ​ല്, നെ​ല്ലാ​യ​ നാ​ല്, വ​ല്ല​പ്പു​ഴ​ മൂ​ന്ന്, അ​ന​ങ്ങ​ന​ടി​ നാ​ല്, തൃ​ക്ക​ടീ​രി​ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​യാ​ഹ്ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.
നി​ല​വി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 20 കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്‌സി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ർ. അ​രു​ണ്‍ അ​റി​യി​ച്ചു. കോ​ള​നി​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ​യു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത്യ​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​ത്.
പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു പ​ഠ​ന​കേ​ന്ദ്ര​ത്തി​ന് 50,000 രൂ​പ വീ​തം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്ക് ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്​സി​പി ഫ​ണ്ടി​ൽ നി​ന്നും 9,92,000 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.