പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം
Tuesday, November 29, 2022 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ : ജെ​എം​ജെ ഹൗ​സിം​ഗ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, തു​ടി​യ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ചേ​ർ​ന്ന് തു​ടി​യ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യം, ബോ​ധ​വ​ത്ക​ര​ണം, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ​തി പ​രി​ശോ​ധ​ന ക്യാ​ന്പ് എ​ന്നി​വ ന​ട​ത്തി.
മു​ൻ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് ജി​യാ​ബു​ധി​ൻ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പെ​രി​യ​നാ​യ്ക്ക പാ​ള​യം ഡി​എ​സ്പി ടി.​ ന​മ​ശി​വാ​യം, ല​യ​ണ്‍ ആ​ർ.​എ​ൻ. ക​രു​ണാ​നി​ധി, സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എം.​ ജ്ഞാ​വ​ന​ശേ​ഖ​ര​ൻ, ജെ​എം​ജെ ഹൗ​സിം​ഗ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​ൽ​സ​ണ്‍ പി.​ തോ​മ​സ്, ല​യ​ണ്‍ വി.​ സെ​ന്തി​ൽ കു​മാ​ർ, ല​യ​ണ്‍ കെ.​ ശി​വ​രാ​ജ് പ​ങ്കെ​ടു​ത്തു.