വൈദ്യുതി സുരക്ഷാ ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി
1244699
Thursday, December 1, 2022 12:44 AM IST
വണ്ടിത്താവളം : കെഎസ്ഇബി വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്്ഷന്റെ ആഭിമുഖ്യത്തിൽ മീനാക്ഷിപുരത്ത് വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മഹാളിയമ്മൻ കോവിൽ ഹാളിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ. ബൈജു ഉദ്ഘാടനം ചെയ്തു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് അംഗം ഹസീന അധ്യക്ഷത വഹിച്ചു.
പാലക്കാട് സർക്കിൾ ചീഫ് സേഫ്റ്റി ഓഫീസറും പിഎംയു എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ഷീബാ ഇവാൻസ്, ചിറ്റൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.സുചിത്ര. എന്നിവർ സുരക്ഷാ സന്ദേശം നല്കി. കരുണ മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ലിജിയ ഹറൂണ്‍, അബ്ദുറഹ്മാൻ എന്നിവർ പൊതുജനങ്ങളൾക്ക് അവബോധവും സിപിആർ പരിശീലനവും നല്കി.
കർഷക തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, വിദ്യാർഥികൾ ഉൾപ്പെടെ 250 ഓളം പേർ പങ്കെടുത്തു.