ക​ലോ​ത്സ​വ​ത്തി​ൽ താ​ര​മാ​യി എ​ട്ടാം ക്ലാ​സു​കാ​രി അ​മേ​യ
Thursday, December 1, 2022 12:45 AM IST
ഒ​റ്റ​പ്പാ​ലം: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ താ​ര​മാ​യി അ​മേ​യ. പ​ങ്കെ​ടു​ത്ത അ​ഞ്ചി​ന​ങ്ങ​ളി​ൽ മൂ​ന്ന് ഒ​ന്നാം സ്ഥാ​ന​വും ഒ​രു എ ​ഗ്രേ​ഡും നേ​ടി​യാ​ണ് അ​മേ​യ ക​ലോ​ത്സ​വ​ത്തി​ൽ താ​ര​മാ​യ​ത്.
പാ​ല​ക്കാ​ട് ഭാ​ര​ത്മാ​താ സ്കൂ​ളി​ലെ ഈ ​എ​ട്ടാം ക്ലാ​സു​കാ​രി സ്വ​ന്ത​മാ​ക്കി​യ​ത്. കേ​ര​ള ന​ട​ന​ത്തി​ലും, ക​ഥ​ക​ളി സിം​ഗി​ൾ, ക​ഥ​ക​ളി ഗ്രൂ​പ്പ് ഇ​ന​ങ്ങളി​ൽ ഒ​ന്നാം സ്ഥാ​നം. പു​റ​മെ നാ​ട​ൻ പാ​ട്ടി​ൽ എ ​ഗ്രേ​ഡും. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ൽ പ്ര​കാ​ശ് മാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
മ​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് മാ​ലി. അ​ച്ഛ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ബോ​യ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. പു​ത്തൂ​ർ പ്ര​മോ​ദ് ദാ​സാ​ണ് നൃ​ത്ത​രം​ഗ​ത്ത് അ​മേ​യ​യു​ടെ ഗു​രു.
ഏ​ഴു വ​ർ​ഷ​മാ​യി ക​ഥ​ക​ളി പ​ഠി​ക്കു​ന്ന അ​മേ​യ​യു​ടെ ഗു​രു​ക​ലാ​മ​ണ്ഡ​ലം വെ​ങ്കി​ട്ട​രാ​മ​നാ​ണ്.