ബൈബിൾ കലോത്സവ വിജയികളെ ആദരിച്ചു
1244716
Thursday, December 1, 2022 12:47 AM IST
കോയന്പത്തൂർ: രൂപതാ വിശ്വാസ പരിശീലന വേദിയും ബൈബിൾ അപ്പസ്തോലറ്റും ചേർന്ന് നടത്തിയ രാമനാഥപുരം രൂപതാ ബൈബിൾ കലോത്സവത്തിലെ വിജയികളെ ആദരിച്ചു.
അൽവേർണിയ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടന്ന കണ്വൻഷൻ സമാപന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് സമ്മാനദാനം നിർവഹിച്ചു.
ഫൊറോന തലത്തിൽ ഗാന്ധിപുരം ലൂർദ് ഫോറോനാ ഒന്നാം സ്ഥാനവും രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഫൊറോന രണ്ടാം സ്ഥാനവും പൊള്ളാച്ചി സെന്റ് പോൾസ് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇടവക തലത്തിൽ വിശ്വാസപുരം സെന്റ് ആന്റണീസ് ഇടവക ഒന്നാം സ്ഥാനവും രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഫൊറോന രണ്ടാം സ്ഥാനവും കൗണ്ടം പാളയും സെന്റ് ജോസഫ് ഇടവക മൂന്നാം സ്ഥാനവും നേടി.
വിവിധ വിഭാഗങ്ങളിൽ നോവ ജോർജ് സായിബാബ കോളനി, സി.ബി. ദിയ വിശ്വാസപുരം, സി.ബി. ഡെയ്ൻ വിശ്വാസപുരം, കെ.പി. ജോസഫ് വിശ്വാസപുരം, ടീന അഗസ്റ്റിൻ രാമനാഥപുരം, ശോഭ സണ്ണി കൗണ്ടംപാളയം എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.
യോഗത്തിൽ ലോഗോസ് ക്വിസിൽ വിജയികളായവരെയും ആദരിച്ചു.
രൂപത വികാരി ജനറാൽ മോണ്‍ ജോർജ് നരിക്കുഴി, കത്തീഡ്രൽ വികാരിയും രൂപത ബൈബിൾ അപ്പോസ്തോലിക് ഡയറക്ടറുമായ ഫാ.ജോസഫ് പുത്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽവിൻ സ്രാന്പിക്കൽ, സെക്രട്ടറി റോമിയോ അലോഷ്യസ്, രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. ടോമി പുന്നത്താനത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ചാക്കോച്ചൻ എംസിബിഎസ്, സെക്രട്ടറി സിസ്റ്റർ ദർശന എഫ്സിസി, വൈദികർ, സന്യാസ്തർ, അൽമായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിനു നേതൃത്വം നല്കി.