പാലക്കാടിന്റെ മുന്നേറ്റം; ഗുരുകുലത്തിന്റെ തേരോട്ടം
1244997
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം: പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ മൂന്ന് മത്സരങ്ങളുടെ ഫലം കൂടി വരാനിരിക്കെ പാലക്കാട് ഉപജില്ല 839 പോയിന്റുമായി കിരീടത്തോട് അടുക്കുകയാണ്.
823 പോയിന്റുമായി ചെർപ്പുളശേരി ഉപജില്ലയാണ് രണ്ടാമത്. തൃത്താല ഉപജില്ല 812 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മണ്ണാർക്കാട് -800, ആലത്തൂർ- 781 എന്നീ ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
സ്കൂളുകളിൽ 361 പോയിന്റോകൂടി ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 232 പോയിന്റുനേടി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്താണ്.
വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂൾ -218, പാലക്കാട് ഭാരതമാതാ എച്ച്എസ്എസ് -175, പെരിങ്ങോട് എച്ച്എസ്എസ് -174. എന്നീ സ്കൂളുകളാണ് മൂന്നും നാലും അഞ്ചും സ്ഥാനക്കാർ.