മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിയ്യക്കുറുശി ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളിൽ വളണ്ടിയർമാരും അധ്യാപകരും ഒത്തു ചേർന്നു.
മധുര പലഹാരങ്ങൾ നൽകിയും പാട്ടുകൾ പാടിയും ആഘോഷിച്ചു. സ്ഥാപനത്തിലേക്കാവശ്യമായ ഫാനുകൾ എൻ എസ് എസ് തെളിമ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കളറിംഗ് മെറ്റീരിയൽസും പുസ്തകങ്ങളും നൽകി.
എൻഎസ്എസ് മണ്ണാർക്കാട് ക്ലസ്റ്റർ കണ്വീനർ കെ. എച്ച്. ഫഹദ് ഉദ്ഘാടനം ചെയ്തു. ഫെയ്ത്ത് ഇന്ത്യ സ്കൂൾ പ്രധാനധ്യാപകൻ ജയപ്രകാശ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ജസി ചാക്കോ, ടി. പി. മുഹമ്മദ് മുസ്തഫ, വി. മൈത്രി, കുഞ്ഞയമ്മു എന്നിവർ പ്രസംഗിച്ചു. വളണ്ടിയർ ലീഡർമാരായ അനുപമ, അഭിനവ്, അനാമിക, ഉധവ് എന്നിവർ നേതൃത്വം നൽകി.
മണ്ണാർക്കാട്: ലോക ഭിന്നശേഷി ദിനാചരണത്തിന് ആഘോഷ തുല്യമായ പ്രവർത്തനങ്ങളുമായി അലനല്ലൂർ എഎംഎൽപി സ്കൂൾവിദ്യാലയത്തിൽ നിലവിൽ പഠിക്കുന്ന നാല് ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി പൂർവ്വ വിദ്യാർത്ഥിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ഭിന്നശേഷി സംഘടനാ നേതാവ് റഷീദ് പരിയാരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. അബ്ദുൾ അസീസ്, ടി. കെ. മൻസൂർ, കെ. എ. സുദർശനകുമാർ, പി. വി. ജയപ്രകാശ്, നൗഷാദ് പുത്തങ്ങോട്ട്, ഹരികൃഷ്ണൻ, ഹംസ പൂക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായ സഹപാഠികൾ പി. മുഹമ്മദ് സിഫാർ, മുഹമ്മദ് ഹഷ്വിൻ എന്നിവർക്ക് ഓരോ ക്ലാസ്സിലെയും കുട്ടികൾ അവരുടെ വക സമ്മാനങ്ങൾ നല്കി. പോസ്റ്റർ നിർമ്മാണം, കളറിംഗ്, കലാപരിപാടികളുടെ അവതരണം എന്നിവയും നടന്നു.