പോലീസ് നായ റൂബി ഓർമയായി
1245573
Sunday, December 4, 2022 12:57 AM IST
ഷൊർണൂർ: സ്ഫോടകവസ്തുക്കളും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സൂക്ഷിക്കുന്ന വസ്തുക്കളും മണം പിടിച്ചു കണ്ടെത്തിയിരുന്ന റാണി എന്ന റൂബി ഓർമയായി. ഷോർണൂർ ഡോഗ് സ്ക്വോഡിലെ ഏറ്റവും കഴിവുള്ള പോലീസ് നായ ആയിരുന്നു റൂബി.
എട്ടു വയസുള്ള റൂബി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ചത്തത്. പരുത്തിപ്രയിൽ പൂർണ ബഹുമതികളോടെ സംസ്കാരം നടന്നു. അസിസ്റ്റന്റ് കമാൻഡർ എസ്. സുരേഷ്, ഷോർണൂർ ഡിവൈഎസ്പി കെ. സുരേഷ് എന്നിവർ പങ്കെടുത്തു.