തച്ചന്പാറ ദേശബന്ധു സ്കൂളിൽ അറബിക് എക്സ്പോ
1246197
Tuesday, December 6, 2022 12:30 AM IST
മണ്ണാർക്കാട് : അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോടനുബന്ധിച്ച് ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ അലിഫ് അറബി ക്ലബ് അറബിക് എക്സ്പോ നടത്തി. അറബി ഭാഷ ചരിത്രം, എഴുത്തുകാർ, കവികൾ, പ്രതിഭകൾ, അറബി സാഹിത്യം, സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, കാലിഗ്രാഫികൾ, അമൂല്യ ഗ്രന്ഥങ്ങൾ, കറൻസികൾ, തുടങ്ങിയവ ഉൾപ്പെടുത്തി അറബി ഭാഷയെ കുറിച്ച് അറിവും അവബോധവും നൽകുന്ന എക്സിബിഷനാണ് നടത്തിയത്.
ദേശബന്ധുവിലെ പ്രതിഭകളുടെ ശേഖരങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാൾ ഈ എക്സ്പോയുടെ മറ്റൊരു ആകർഷണമാണ്. പ്രധാനധ്യാപകൻ ബെന്നി എം. ജോസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി. പ്രവീണ്‍ കുമാർ, ഭാരവാഹികളായ അബ്ബാസ് മേലേതിൽ, സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി എം. വിനോദ്, പി. ജയരാജ്, കെ. സുധി, വി. സുനിൽ കൃഷ്ണൻ, സി. ഹനീഫ തുടങ്ങിയവർ പങ്കെടുത്തു. അറബി അധ്യാപകരായ എൻ. എ. നസീറ , ഉമ്മർ ഫാറൂഖ് , റോഷ്ന അഷറഫ്, അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നല്കി.