മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണമെന്ന് ആവശ്യം
Wednesday, December 7, 2022 12:31 AM IST
പാ​ല​ക്കാ​ട്: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​ന്നു​പോ​കു​ന്ന പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പിഎം പാ​ല​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മാ​യ​തി​നാ​ൽ ഭീ​മ​മാ​യ ഓ​ട്ടോ​ക്കൂ​ലി രോ​ഗി​ക​ൾ ന​ല്കേ​ണ്ടി​വ​രു​ന്നു. കെഎസ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ക​യോ ടൗ​ണ്‍ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​വ​രെ ഷ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യോ വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ൽ കി​ട​ത്തി ചി​കി​ത്സ​യി​ല്ലെ​ങ്കി​ലും ദി​വ​സ​വും അ​ഞ്ഞൂ​റോ​ളം രോ​ഗി​ക​ൾ വി​വി​ധ ഒ​പി​യി​ൽ കാ​ണി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്.
സ​ർ​ജ​റി, മെ​ഡി​സി​ൻ, ഇ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഡെ​ന്‍റി​സ്ട്രി, ഓ​ർ​ത്തോ, ഡ​ർ​മ​റ്റോ​ള​ജി ഒ​പി​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ​പേ​രെ ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധി​ക്കു​മാ​യി റ​ഫ​ർ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യ​ല്ലാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പിഎം ഏ​രി​യ കമ്മിറ്റി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.