ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ജാ​ഥ
Wednesday, December 7, 2022 12:31 AM IST
പാ​ല​ക്കാ​ട് : യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ എ​ൻ​എ​സ്എ​സും പാ​ല​ക്കാ​ട് എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​ച​ര​ണ ജാ​ഥ, ഫ്ലാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌​ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ആ​ർ​ടി​ഒ ജ​ർ​സ​ണ്‍ പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പൽ ഡോ.​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ, വി​മു​ക്തി ജി​ല്ല കോ​-ഓർഡി​നേ​റ്റ​ർ ദൃ​ശ്യ, സൂ​പ്ര​ണ്ട് ജോ​സ​ൻ പി.​ജോ​സ്, എ​ൻ​എ​സ്എ​സ് കോ-കോർ​ഡി​നേ​റ്റ​ർ എം.​ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ കോ​ട്ട​മൈ​താ​നം, സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ന്‍റ്, കെഎസ്ആ​ർ​ടി​സി സ്റ്റാ​ന്‍റ്, ആ​ർവി ഹോ​സ്പി​റ്റ​ൽ മൈ​ലം​പു​ള്ളി, ക​ല്ല​ടി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തി.

ലേ​ലം 13ന്

പാ​ല​ക്കാ​ട് : കോ​ട്ട​ത്ത​റ ഗ​വ. ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ക്രിവ​സ്തു​ക്ക​ൾ (നെ​റ്റ്, 20 ലി​റ്റ​ർ ക്യാ​ൻ 155 എ​ണ്ണം, അ​ഞ്ച് ലി​റ്റ​ർ ക്യാ​ൻ 35 എ​ണ്ണം, മ​റ്റു​ള്ള​വ) വി​ല്കു​ന്ന​തി​ന് 13 ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് ലേ​ലം ന​ട​ക്കും.
ഫോ​ണ്‍: 04924 254392.