സ​ബ് സ്റ്റേ​ഷ​നു ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഭൂ​മി കൈമാറി
Wednesday, December 7, 2022 12:31 AM IST
പാലക്കാട് : കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ 33 സെ​ന്‍റ് ഭൂ​മി കോ​ത​ക്കു​റി​ശി 110 കെവി സ​ബ് സ്റ്റേ​ഷ​നു വേ​ണ്ടി കൈ​മാ​റി​യ​താ​യി ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം സം​ബ​ന്ധി​ച്ച് പി.​ മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​നു ന​ല്കി​യ മ​റു​പ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ റ​വ​ന്യു വ​കു​പ്പു​മാ​യി ചേ​ർ​ന്ന് അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി വി​ഭാ​ഗം ചീ​ഫ് എ​ൻജിനീയ​റോ​ട് മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഭൂ​മി കൈ​മാ​റു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഈ ​ഭാ​ഗ​ത്തു കൂ​ടി​യു​ള്ള ക​നാ​ലു​ക​ളു​ടെ ജോ​ലി​യും പൂ​ർ​ത്തി​യാ​യി​രു​ന്നു.
ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ നി​ല​വി​ലു​ള്ള ക​നാ​ലു​ക​ളെ​യും പ​ദ്ധ​തി​ക​ളെ​യും ഇ​തു ബാ​ധി​ക്കി​ല്ല. ഭാ​വി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഈ ​ഭൂ​മി ആ​വ​ശ്യം വ​രി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെഎസ്ഇ​ബി​ക്ക് സ്ഥ​ലം വി​ട്ടു ന​ല്കാ​ൻ ഉ​ത്ത​രവി​ടു​ക​യാ​യി​രു​ന്നു.