കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി റോ​ഡ് വീ​തി കൂ​ട്ടു​ന്നു
Wednesday, December 7, 2022 12:34 AM IST
ഷൊ​ർ​ണൂ​ർ: പൊ​തു​വാ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ ഭാ​ര​ത​പ്പു​ഴ പാ​ലം വ​രെ​യു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി റോ​ഡ് വീ​തി കൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. 1200 മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​നാ​യി 2.5 കോ​ടി രൂ​പ​യാ​ണ് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ത​യി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു​ള്ള റോ​ഡ് വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ന്‍റെ മ​തി​ൽ പൊ​ളി​ച്ചു മാ​റ്റി. കൊ​ടു​ങ്ങ​ല്ലൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഷൊ​ർ​ണൂ​ർ എ​സ്എം​പി ജം​ഗ്ഷ​ൻ റോ​ഡി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്കും.
ഇ​തി​നു വേ​ണ്ടി​യാ​ണ് മ​തി​ൽ പൊ​ളി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
നേ​ര​ത്തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ക​യ്യേ​റ്റം നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​വേ അ​തോ​റി​റ്റി നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​ന്തം നി​ല​യ്ക്ക് ത​ന്നെ ചി​ല​ർ ക​യ്യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കുകയായിരുന്നു.
തു​ട​ർ​ന്നാ​ണ് റോഡിന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ​ണി തു​ട​ങ്ങി​യ ഉ​ട​ൻ ത​ന്നെ ആ​ദ്യം പൊ​ളി​ച്ച​ത് സ​ർ​ക്കാ​ർ ഓ​ഫീസി​ന്‍റെ മ​തി​ലാ​ണ്.