സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം; പോ​ലീ​സ് പ​ട്രോ​ളിം​ഗി​നു തീരു​മാ​നം
Wednesday, December 7, 2022 12:34 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ത​ട​യാ​ൻ പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ 16 വ​രെ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ കാ​ല​ത്തും വൈ​കു​ന്നേ​ര​വും പ​ട്രോ​ളിം​ഗ് ന​ട​ത്താൻ തീരുമാനിച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​ണ്ടി​ത്താ​വ​ളം എ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗം ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ പോ​ലീ​സ് ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ടൗ​ണ്‍ എ​ക്സൈ​സ് സി​ഐ പി.​കെ. സ​തീ​ഷ്, പു​തു​ന​ഗ​രം എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ, മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​ൻ എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ നേ​തൃ​ത്വം വ​ഹി​ച്ചു.
വിവിധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. ശി​വ​ദാ​സ്, റി​ഷാ പ്രേം​കു​മാ​ർ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​ധു, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം വി​നോ​ദ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ല​ഹ​രി വ​സ്തു വി​ല്പ​ന ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച് എ​ക്സൈ​സി​ൽ ര​ഹ​സ്യ​വി​വ​രം ത​രു​ന്ന​വ​രു​ടെ പേ​രു​ക​ൾ ല​ഹ​രി മാ​ഫി​യക്കു കൈ​മാ​റു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നു.
ല​ഹ​രി വ​സ്തു നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക ദൗ​ത്യം എ​ന്ന നി​ല​യി​ലാ​ണ് പ​ത്തു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ൾ രൂ​പം ന​ല്കി​യി​രി​ക്കു​ന്ന​ത്.
തു​ട​ർ​ന്നു വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഹ​രി വി​പ​ണ​നം സം​ബ​സി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​രു​മെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ട്.