പാഷൻ ഫോർ പാലക്കാട് പദ്ധതിയുമായി ജെസിഐ ഒലവക്കോട്
1246755
Thursday, December 8, 2022 12:23 AM IST
പാലക്കാട്: നഗരത്തെ മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനും ലക്ഷ്യമിട്ടു വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജെസിഐ ഒലവക്കോട് പാഷൻ ഫോർ പാലക്കാട് പരിപാടി നടപ്പിലാക്കും.
ധോണി ലീഡ് കോളജിൽ നടന്ന 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങിലാണ് പരിപാടി പ്രഖ്യാപിച്ചത്. ബിസിനസ് രംഗത്ത് പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനായി യുവസംരംഭകർക്കുള്ള ബിസ്കട്ട് എന്ന പരിപാടിക്കും പുതുവർഷത്തിൽ തുടക്കംകുറിക്കും.
ജെസിഐ ഇന്ത്യയുടെ മുൻ ജനറൽ ലീഗൽ കൗണ്‍സൽ അഡ്വ. സി.കെ. സിദ്ധിഖ് മുഖ്യാതിഥിയായ ചടങ്ങിൽ പ്രസിഡന്റായി എസ്. ശബരീഷും മറ്റു ഭാരവാഹികളും സ്ഥാനമേറ്റു. വിശിഷ്ടാതിഥി മേഖലാ പ്രസിഡന്റ് വി. പ്രജിത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മേഖലാ വൈസ് പ്രസിഡന്റ് വർഷ എസ്. കുമാർ, മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ, ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ്, രാകേഷ് നായർ, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.
പ്രോജക്ട് ഡയറക്ടർ അശ്വിൻബാബു സ്വാഗതവും സെക്രട്ടറി എം.ആർ. വിജയകുമാർ നന്ദിയും പറഞ്ഞു.