4644 ഫ്ലാ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം തമിഴ്നാട് മു​ഖ്യ​മ​ന്ത്രി എം.കെ. സ്റ്റാലിൻ നി​ർവ​ഹി​ച്ചു
Thursday, December 8, 2022 12:24 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് അ​ർ​ബ​ൻ ഹാ​ബി​റ്റാ​റ്റ് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന് വേ​ണ്ടി എ​ട്ട് ജി​ല്ല​ക​ളി​ലാ​യി 15 പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 405.90 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച 4644 ഫ്ലാ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ നി​ർ​വ​ഹി​ച്ചു.
4,500 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫ്ലാ​റ്റ് അ​ലോ​ട്ട്മെ​ന്‍റ് ഓ​ർ​ഡ​റു​ക​ൾ, സ്വ​യം നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ 11,300 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 237.30 കോ​ടി രൂ​പ​യു​ടെ വ​ർ​ക്ക് ഓ​ർ​ഡ​റു​ക​ൾ, 2.10 ല​ക്ഷം രൂ​പ വീ​തം, ഫ്ലാറ്റു​ക​ൾ​ക്കും പ്ലോ​ട്ടു​ക​ൾ​ക്കും പ​ർ​ച്ചേ​സ് ഡീ​ഡു​ക​ളു​ടെ പ്ര​തീ​ക​മാ​യി എട്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ദ്ദേ​ഹം ഉ​ത്ത​ര​വു​ക​ൾ ന​ല്കി.
4644 ഫ്ലാ​റ്റു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി എം.കെ. സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മ​ന്ത്രി മു​ത്തു​സാ​മി, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ മ​ന്ത്രി താ​മോ അ​ൻ​പ​ര​ശ​ൻ, ചീ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.