വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
1246849
Thursday, December 8, 2022 10:44 PM IST
മലന്പുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലന്പുഴ ശക്തി നഗർ അന്പാടി വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ശിലോമണി(68) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. ഏക മകൾ അജിതയും ഭർത്താവ് കുഞ്ഞുമോനും ഗൾഫിലാണ്. ശിലോമണിയെ മകൾ അജിത ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് കുടുംബശ്രീ പ്രസിഡന്റ് കൂടിയായ അയൽക്കാരിയെ വിളിച്ചു പറയുകയായിരുന്നു. അവർ ചെന്ന് വീട്ടിൽ നോക്കിയപ്പോൾ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അവർ അയൽവാസികളെയും പോലീസിലും അറിയിക്കുകയായിരുന്നു.