മേഴ്സി കോളജിൽ ചരിത്ര സെമിനാർ
1247188
Friday, December 9, 2022 12:57 AM IST
പാലക്കാട്: "ദേശീയത ഉണർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കും ജനാധിപത്യ വ്യവസ്ഥിതിയിൽ മാധ്യമങ്ങളുടെ സ്വാധീനവും’ എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സുമായി ചേർന്ന് മേഴ്സി കോളജിലെ ചരിത്രവകുപ്പ് ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഗിസല ജോർജ് അധ്യക്ഷത വഹിച്ച സെമിനാറിന്റെ ഉദ്ഘാടനം എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജയൻ ശിവപുരം നിർവഹിച്ചു.
സിസ്റ്റർ ഡോ. പ്രഭ തെരെസിന്റെ "മേരി ബനീഞ്ഞയുടെ കാവ്യ സംസ്കാരം: സ്വത്വാനുഭവവും സ്ത്രൈണവബോധവും' എന്ന പുസ്തകം പ്രകാശനം ചെയ്തു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം തലവൻ ഡോ. സന്തോഷ് മാത്യു, തൃശൂർ കേരളവർമ കോളജിലെ ഡോ. കെ.വി. അരുണ്‍ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചരിത്ര വിഭാഗം മേധാവി ഇ.ടി. ഷൈനി സ്വാഗതവും ശാന്തിമോൾ ജോസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ സിസ്റ്റർ ഡോ. ജോറി, സിസ്റ്റർ ഡോ. പ്രഭ തെരെസ്, സിസ്റ്റർ ഡോ. ജെസി മാത്യു, വിഷ്ണു രവി, ജോവിസ്, ഡോ. ബീന ഡോമിനിക്, ഡോ. ശ്രീദേവി മേനോൻ, ഡോ. നിള എന്നിവർ പ്രസംഗിച്ചു.