ജെ​ല്ലി​പ്പാ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Friday, December 9, 2022 12:57 AM IST
ജെ​ല്ലി​പ്പാ​റ: ജെ​ല്ലി​പ്പാ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് താ​വ​ളം ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്ന് ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പള്ളിയിലേ​ക്ക് ഒ​ന്നാം മ​രി​യ​ൻ തീ​ർ​ഥാ​ട​നം ന​ട​ത്തി.
താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ തീ​ർ​ഥാ​ട​നം ഫ്ലാഗ് ഓ​ഫ് ചെ​യ്തു. തീ​ർ​ഥാ​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ്ക്ക് പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ജ​ന​പ്ര​കാ​ശം എ​ഡി​റ്റ​ർ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കി. ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ഉൗ​ട്ടു​തി​രു​നാ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, കൈ​ക്കാ​രന്മാ​രാ​യ ബേ​ബി ക​ണം​കൊ​ന്പി​ൽ, സോ​ജ​ൻ കൊ​ര​ണ്ട​ക്കാ​ട്ട് ക​ണ്‍​വീ​ന​ർ അ​ബ്ര​ഹാം പേ​ണ്ടാ​ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.