അറസ്റ്റു ചെയ്തു
1247195
Friday, December 9, 2022 12:58 AM IST
ചെർപ്പുളശേരി: മേഖലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് മൊത്ത വിൽപന നടത്തുന്ന തൃക്കടീരി കാരാട്ടുകുർശി മുഹമ്മദ് ഫൈജാസ് (35) നെ ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് ഇൻസ്പെക്ടർ ശശികുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ചാക്കുകളിലായി വാനിൽ കടത്തുകയായിരുന്ന 13946 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് എസ്ഐ മാരായ പ്രമോദ്, ബിനുമോഹൻ, ശ്യാം സീനിയർ സിവിൽ പോലീസ് ഓഫിസർ വിനു ജോസഫ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഉമ്മർസാദിഖ്, ഹോം ഗാർഡ് മുരളി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.