നഗരസഭയുടെ 17 മു​റി​ക​ൾ ലേ​ല​ത്തി​ൽ പോ​യി
Saturday, December 10, 2022 1:08 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ അ​ട​ഞ്ഞു​കി​ട​ന്ന 17 മു​റി​ക​ൾ​കൂ​ടി ലേ​ല​ത്തി​ൽ പോ​യി. ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്ക​യാ​യി​രു​ന്ന 17 മു​റി​ക​ൾ​ക്കു കൂ​ടി​യാ​ണ് വാ​ട​ക​ക്കാ​രെ​ത്തി​യ​ത്.
നി​ക്ഷേ​പ​ത്തു​ക കു​റ​ച്ച​തി​നു​ശേ​ഷം ന​ട​ത്തി​യ ലേ​ല​ത്തി​ൽ താ​ഴ​ത്തെ​നി​ല​യി​ലെ മു​റി​ക​ളാ​ണ് വാ​ട​ക​യ്ക്കു പോ​യ​ത്. 70രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ചി​രു​ന്ന ലേ​ല​ത്തി​ൽ തു​ക 116 രൂ​പ​വ​രെ ഉ​യ​ർ​ന്നി​രു​ന്നു. 17 മു​റി​ക​ളു​ടെ നി​ക്ഷേ​പ ഇ​ന​ത്തി​ൽ 64 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച​ത്. 95,000 രൂ​പ വാ​ട​ക​യി​ന​ത്തി​ൽ പ്ര​തി​മാ​സ​വ​രു​മാ​ന​മാ​യി ല​ഭി​ക്കും.
താ​ഴ​ത്തെ​ നി​ല​യി​ൽ ഇ​നി 900 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​മു​ള്ള ഹാ​ള​ട​ക്കം ആ​റ് മു​റി​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്.
ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മൂ​ന്നു​ക​ട​മു​റി​ക​ളും ലേ​ല​ത്തി​ൽ​പ്പോ​യി. 2019ൽ ​ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് കി​ട​ന്നി​രു​ന്ന ക​ട​മു​റി​ക​ൾ പ​കു​തി​യി​ലേ​റെ​യും വാ​ട​ക​യ്ക്ക് പോ​കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.