ഊട്ടറ വ​ര​ട്ടാ​ർ പാതയിൽ തെ​രു​വു​നാ​യ് ശ​ല്യം
Saturday, December 10, 2022 1:08 AM IST
കൊ​ല്ല​ങ്കോ​ട്: ഉൗ​ട്ട​റ വ​ര​ട്ടാ​ർ പാ​ത​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും നാ​യ്ക്ക​ൾ കൂ​ട്ട​മാ​യാ​ണ് റോ​ഡി​ൽ പ​ര​ക്കം​പാ​യു​ന്ന​ത്. ഇ​തു​വ​ഴി കാ​ൽ​ന​ട, ഇ​രു​ച​ക​വാ​ഹ​ന യാ​ത്ര​യും അ​തീ​വ ദു​ഷ്ക​ര​മാ​യി.
പ്ര​ദേ​ശ​വാ​സി​ക​ളി​ല്ലാ​ത്ത​വ​ർ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു അ​ക്ര​മി​ക്കാ​ൻ തു​നി​യു​ന്ന​തും അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു വീ​ട്ടി​ലേ​ക്കും ഇ​തു​വ​ഴി സ​ഞ്ചാ​രം അ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. അ​ഞ്ചു​വ​ർ​ഷം മു​ൻ​പാ​ണ് ഇ​വി​ടെ തെ​രു​വു​നാ​യ് പി​ടു​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
പി​ന്നീ​ട് തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​റു​കി​യ​താ​ണ് ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. നാ​യ​്ക്ക​ളു​ടെ വ​ന്ധീ​ക​ര​ണ പ്ര​ക്രി​യ ന​ട​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.