ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ ച​ാല​ഞ്ചു​മാ​യി നെന്മാ​റ അ​വൈ​റ്റി​സ് ആ​ശു​പ്ര​ത്രി
Saturday, December 10, 2022 1:10 AM IST
പാ​ല​ക്കാ​ട് : ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി ഗോ​ൾ ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങ് പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി എം.​അ​നി​ൽ​കു​മാ​ർ ഗോ​ൾ അ​ടി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വൈ​റ്റി​സ് ആ​ശു​പ​ത്രി സി​ഒ​ഒ അ​ജീ​ഷ് കൊ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ്, ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, കോ​ട്ട​മൈ​താ​നം, ആ​ല​ത്തൂ​ർ എ​ന്നി​വ​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഗോ​ള​ടി​ച്ച് ച​ാല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ ഗോ​ൾ ചാ​ല​ഞ്ച് ഇ​ന്ന് വ​ട​ക്ക​ഞ്ചേ​രി, ത​ത്ത​മം​ഗ​ലം, കൊ​ല്ല​ങ്കോ​ട്, നെന്മാറ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന്

മം​ഗ​ലം​ഡാം: സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് മെ​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഫാ.​ ഡെ​ബി​ൻ ജോ​സ​ഫ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി​മി​യ അ​ല​ക്സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സ​ന്ദേ​ശം ന​ല്കും. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ സാ​ജു വ​ർ​ഗീ​സ് അ​റ​യ്ക്ക​ൽ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സി​ജി ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബി തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ൻ​സി ഷാ​ജി, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ജി​തി​ൻ സി.​ബി​ജു, സൂ​സ​ൻ മ​രി​യ ജ​സ്റ്റി​ൻ പ്ര​സം​ഗി​ക്കും.