സ്നേ​ഹ​വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ക്രി​സ്മ​സ് സം​ഗീ​ത സാ​യാ​ഹ്ന​വും നാ​ളെ
Saturday, December 10, 2022 1:10 AM IST
മം​ഗ​ലം​ഡാം : സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ സ്നേ​ഹ വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ക്രി​സ്മ​സ് സം​ഗീ​ത സാ​യാ​ഹ്ന​വും നാ​ളെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.
വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​യി​ൽ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ക​ർ​മം നി​ർ​വ​ഹി​ച്ച് ക്രി​സ്മ​സ് സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യും.
ഇ​ട​വ​ക​യി​ലെ ഭ​വ​ന ര​ഹി​ത​രാ​യ 10 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ല്കു​ന്ന​ത്. ഇ​തി​ൽ ആ​റ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മ​റ്റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
രൂ​പ​ത​യി​ലെ സാ​ൻ​ജോ ഭ​വ​ന പ​ദ്ധ​തി വ​ഴി​യും മം​ഗ​ലം​ഡാ​മി​ലെ ഫ്ര​ണ്ട്സ് ക്ല​ബ്, കൊ​ല്ല​ത്താ​ഴെ കു​ടും​ബം, പാ​ല​ക്ക​ൽ കു​ടും​ബം മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ൾ, സു​മ​ന​സു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ​റ​ഞ്ഞു.
എ​ട്ട ുല​ക്ഷം രൂ​പ മു​ത​ൽ പ​ത്ത് ല​ക്ഷം രൂ​പ വ​രെ ചെ​ല​വി​ലാ​ണ് വീ​ട് നി​ർ​മാ​ണം.
പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന കാ​ല​യ​ള​വി​ൽ ത​ന്നെ കൂ​ട്ടാ​യ സം​രം​ഭ​ത്തി​ലൂ​ടെ ഭ​വ​ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫാ.​ ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ​റ​ഞ്ഞു.
ഇ​ട​വ​ക​യി​ലെ കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യു​ള്ള ഇ​ട​വ​ക കൂ​ട്ടാ​യ്മ സം​ഗ​മം കൂ​ടി​യാ​ണ് നാ​ള​ത്തെ ക്രി​സ്മ​സ് സാ​യാ​ഹ്നം.
പാ​ല​ക്കാ​ട് സ്വ​ര​ല​യ ഓ​ർ​ക്ക​സ്ട്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്രി​സ്മ​സ് സാ​യാ​ഹ്ന സം​ഗീ​ത പ​രി​പാ​ടി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടു​ക​ളും പ​ള്ളി​മു​റ്റ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.