നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പോ​സ്റ്റി​ലി​ടി​ച്ചു
Saturday, December 10, 2022 1:10 AM IST
നെ​ന്മാ​റ : അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള പാ​ൽ വി​ത​ര​ണ വ​ണ്ടി​യു​ടെ ഇ​ടി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ വെ​ട്ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി വൈ​ദ്യു​തി തൂ​ണി​ലും സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​നും സ്കൂ​ട്ട​റി​നും കേ​ടു​പ​റ്റി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു വി​ത്ത​ന​ശേ​രി ബ്ലോ​ക്ക് ഓ​ഫീ​സി​ൽ സ​മീ​പ​ത്താ​ണ് സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.
അ​പ​ക​ട​ത്തി​ൽ പെ​ട്ട കാ​ർ ഓ​ടി​ച്ച ഒ​ലി​പ്പാ​റ കൊ​ടി​ക്ക​രു​ന്പ് സ്വ​ദേ​ശി ഷാ​രോ​ണി​ന് നി​സാ​ര പ​രി​ക്കേ​റ്റു. വൈ​ദ്യു​തി തൂ​ണ്‍ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നു. കേ​ബി​ൾ ലൈ​നു​ക​ൾ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കു വീ​ണു വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തി​നാ​ൽ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ൾ ഒ​ഴി​വാ​യി.