യുവക്ഷേത്ര കോളജിൽ പ്ലെയ്സ്മെന്റ് ഡ്രൈവ്
1262355
Thursday, January 26, 2023 12:34 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സാവി സോഫ്റ്റ്വെയർ സംഘടിപ്പിച്ച പ്ലെയ്സ്മെന്റ് ഡ്രൈവ് സാവി ലേണിംഗ് ആന്റ് ട്രെയ്നിംഗ് ഡിവിഷനിലെ എസ്.കിങ്ങ്സ്റ്റണ്‍ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആന്റണി അധ്യക്ഷനായി.
വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ജോസഫ്ഓലിക്കൽകൂനൽ, സാവി സോഫ്റ്റ് ടെക്നോളജിയിൽ നിന്നും വി.വിവേക്, ടാലന്റ് അക്വസിഷൻ ലിയ ഗൗരി എന്നിവർ ആശംസകളർപ്പിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി ഷൈലജ മേനോൻ സ്വാഗതവും വിദ്യാർഥിനി ലക്ഷ്മി പ്രിയ നന്ദിയും പറഞ്ഞു. മാനേജ്മെന്റ് വിഭാഗത്തിൽ നിന്നും കൊമേഴ്സ് വിഭാഗത്തു നിന്നും നൂറ്റന്പതോളം വിദ്യാർഥികൾ ഡ്രൈവിൽ പങ്കെടുത്തു.
സ്വീകരണം നല്കി
നെന്മാറ: കേരള സംസ്ഥാന പാര ഗെയിംസ് ആൻഡ് അത്ലറ്റിക്സ് പവർ ലിഫ്റ്റിംഗിൽ 55 കിലോ വിഭാഗത്തിൽ സ്വർണ മെഡലും ഷോട്ട്പുട്ടിൽ സ്വർണ്ണമെഡലും ജാവലിംഗ് ത്രോയിൽ വെള്ളിമെഡലും കരസ്ഥമാക്കിയ അയിലൂർ സ്വദേശിനി സുമ കൃഷ്ണ കുമാറിന് അയിലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നെന്മാറയിൽ വെച്ച് സ്വീകരണം നല്കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, പി.പി. ശിവപ്രസാദ്, എം. ഷാജു, എ. മോഹനൻ, രാജേഷ് വിത്തനശ്ശേരി, ഉണ്ണികൃഷ്ണൻ അരിയക്കോട് എന്നിവർ നേതൃത്വം നല്കി.