റോഡ് കൈയേറി നിർമിച്ച കെട്ടിടം ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി
1262362
Thursday, January 26, 2023 12:37 AM IST
കോയന്പത്തൂർ : ഗാന്ധിപുരം നാലാം സ്ട്രീറ്റിൽ ഒരാൾ റോഡ് കൈയേറി നിർമിച്ച കെട്ടിടം ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കോയന്പത്തൂർ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറ്റക്കാരിൽ നിന്ന് കോർപ്പറേഷൻ തിരിച്ചുപിടിക്കുകയാണ്. നിലവിൽ അതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിൽ കൈയേറ്റം നീക്കുന്ന ജോലികൾ നടന്നുവരികയാണ്.
ഈ സാഹചര്യത്തിൽ കോയന്പത്തൂർ ഗാന്ധിപുരം നാലാം തെരുവിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലവും കെട്ടിടവും സുനിൽ എന്ന യാൾ കൈയടക്കി വച്ചിരിക്കുകയാണ്. ഇതുവഴി പൊതുജനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ഇതറിഞ്ഞ സെൻട്രൽ സോണൽ അസിസ്റ്റന്റ് കമ്മീഷണർ മൂന്ന് ദിവസത്തിനകം കൈയേറ്റം നീക്കണമെന്ന് ആവശ്യപ്പെട്ട് സുനിലിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം കൈയേറ്റങ്ങൾ നീക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ പൊതുസ്ഥലം കൈയേറി നിർമിച്ച കെട്ടിടം കോർപറേഷൻ അധികൃതർ നീക്കം ചെയ്തു. കോയന്പത്തൂർ മുനിസിപ്പൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 441 പ്രകാരം കൈയേറ്റക്കാരനായ സുനിലിൽ നിന്ന് പിഴയായി തുക ഈടാക്കാനാണ് അധികൃതർ പോകുന്നത്. സ്വന്തം സ്ഥലം കടന്ന് പൊതുസ്ഥലം കൈയേറുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.